2028 പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഡോണർമാരുമായുള്ള കൂടിക്കാഴ്ചയിൽ ജെ.ഡി. വാൻസിനെ പിന്തുണച്ച് ട്രംപ്?

വാഷിങ്ടൺ: 2028ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പേര് പരിഗണിക്കണമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൂചിപ്പിച്ചതായി റിപ്പോർട്ട്. രണ്ടാഴ്ച മുമ്പ് ഡോണർമാരുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അധികാര കൈമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, “അവസാനം, നമ്മൾ ജെ.ഡിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്” എന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ 2028ലെ തിരഞ്ഞെടുപ്പിനായി താൻ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ട്രംപ് അന്തിമമായി തീരുമാനിച്ചുവെന്നതിന് ഈ പരാമർശം തെളിവല്ലെന്ന് അദ്ദേഹത്തിന്റെ ഉപദേശകർ വ്യക്തമാക്കി.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും ട്രംപ് ഇപ്പോഴും പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി ട്രംപ് പരസ്യമായി നടത്തിയ പരാമർശങ്ങളിൽ നിന്ന് വ്യത്യസ്തമാണ് സ്വകാര്യ കൂടിക്കാഴ്ചയിലെ ഈ പ്രസ്താവന. വാൻസും റൂബിയോയും ഒരുമിച്ച് മത്സരിക്കുന്ന ‘ജോയിന്റ് ടിക്കറ്റ്’ മികച്ചതായിരിക്കുമെന്ന് ട്രംപ് നേരത്തെ പലതവണ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇരുവരിൽ ആരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

കഴിഞ്ഞ മാസം അവസാനം മറൈൻ വൺ ഹെലികോപ്റ്റർ യാത്രയ്ക്കിടെ വാൻസിനെയും റൂബിയോയെയും കുറിച്ച് ട്രംപ് ജീവനക്കാരോട് ചോദിച്ചിരുന്നതായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. 2028ലെ പ്രസിഡന്റ് സ്ഥാനാർഥിയെക്കുറിച്ച് ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഉപദേശകരുടെ വിലയിരുത്തൽ.

‘Need to elect JD’: Trump ‘backs’ VP as president nominee in ‘meet with donors’

More Stories from this section

family-dental
witywide