‘നമ്മൾ ജെഡിയെ ജയിപ്പിക്കണം’; 2028-ലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ജെഡി വാൻസിനെ പിന്തുണച്ച് ട്രംപ്

വാഷിംഗ്ടൺ: വരാനിരിക്കുന്ന 2028-ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിനെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാക്കാൻ ഡോണൾഡ് ട്രംപ് താല്പര്യപ്പെടുന്നതായി റിപ്പോർട്ട്. രണ്ടാഴ്ച മുമ്പ് പ്രമുഖ സാമ്പത്തിക ദാതാക്കളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ സൂചന നൽകിയത്. “ഒടുവിൽ, നമ്മൾ ജെഡിയെ വിജയിപ്പിക്കേണ്ടതുണ്ട്,” എന്ന് ട്രംപ് പറഞ്ഞതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

ട്രംപ് തൻ്റെ രാഷ്ട്രീയ പിൻഗാമിയെക്കുറിച്ച് ചർച്ചകൾ തുടങ്ങിയെങ്കിലും, ജെഡി വാൻസിൻ്റെ കാര്യത്തിൽ പൂർണ്ണമായ ഒരു അന്തിമ തീരുമാനത്തിൽ അദ്ദേഹം എത്തിയിട്ടില്ലെന്ന് ട്രംപിൻ്റെ ഉപദേശകർ വ്യക്തമാക്കുന്നു. വൈസ് പ്രസിഡൻ്റ് ജെഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരിൽ ആരെ പിന്തുണയ്ക്കണം എന്ന ആശയക്കുഴപ്പം ട്രംപിന് ഇപ്പോഴുമുണ്ട്.

ഇരുവരും ഒരുമിച്ച് ഒരു ടീമായി മത്സരിക്കുന്നത് നല്ലതായിരിക്കുമെന്ന് കഴിഞ്ഞ ഒരു വർഷമായി ട്രംപ് പരസ്യമായി പറയാറുണ്ടെങ്കിലും, തനിക്ക് കൂടുതൽ താല്പര്യം ആരോടാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ സ്വകാര്യ സംഭാഷണങ്ങളിൽ ട്രംപ് വാൻസിനായി നിലകൊള്ളുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം ഔദ്യോഗിക ഹെലികോപ്റ്ററായ മറൈൻ വണ്ണിൽ യാത്ര ചെയ്യുന്നതിനിടെ, ട്രംപ് തൻ്റെ ഉദ്യോഗസ്ഥരോട് ഈ രണ്ടു നേതാക്കളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് പ്രത്യേകം ചോദിച്ചറിഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

‘We have to make JD win’; Trump endorses JD Vance for 2028 presidential nomination

More Stories from this section

family-dental
witywide