
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരം ശക്തമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ.
“യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം പ്രാധാന്യമുള്ളതൊന്നുമില്ല” എന്നായിരുന്നു എക്സ് പ്ലാറ്റ്‌ഫോമിലെ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതിനു മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “ഹായ്, എന്റെ പേര് നത്തിംഗ് (Hi, my name is Nothing)” എന്ന് ദീപ്കെ കുറിച്ചു.
ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കുറ്റക്കാർക്കെതിരെ വേഗത്തിൽ കർശന നടപടി ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേവലം കോടതികൾ സ്ഥാപിച്ചതുകൊണ്ട് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പരിഹാരമാകില്ലെന്നും, വീഴ്ച വരുത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നുമാണ് വിദ്യാർത്ഥികളുടെയും സി.ജെ.പിയുടെയും പ്രധാന ആവശ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി സമരം തുടരുകയാണ്.
“My name is ‘Nothing'”: CJP founder Abhijeet Deepke gives a sarcastic reply to the Prime Minister













