എന്റെ അമേരിക്കൻ യാത്ര, സർക്കാർ ചെലവിലല്ല കേട്ടോ; വിശദീകരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൻ്റെ അമേരിക്കൻ യാത്ര സർക്കാർ ചെലവില്ലെന്നും സംഘാടകരുടെ ചെലവിലാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് ഇടത് സൈബർ ഹാൻഡിലുകളിൽ വ്യാപക പ്രചാരണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിൽ വീഡിയോ സന്ദേശത്തിലൂടെ ചെന്നിത്തല വിശദീകരണവുമായി രംഗത്തെത്തിയത്.

‘ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും കുടുംബവും ഇവിടെ വന്നത്. മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായുള്ളത്. ഇവിടുത്തെ മലയാളി സംഘടനകളുടെ പരിപാടിയിലും പങ്കെടുത്തു. ഓണാഘോഷങ്ങളിലും പങ്കെടുത്തും. ജോസ് കെ മാണിയടക്കമുള്ളവരും തന്നോടൊപ്പം സന്ദർശനത്തിനുണ്ടായിരുന്നു’ എന്നും വീഡിയോ സന്ദേശത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.

https://www.facebook.com/share/v/1DXoXN4Vpj/

പിന്നെ സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ എന്നും വീഡിയോയ്ക്ക് ഒടുവിലായി ആരോപണങ്ങൾക്ക് മറുപടി ചെന്നിത്തല പറയുകയുണ്ടായി.

My US trip is not at government expense; Minister Ramesh Chennithala offers clarification.

More Stories from this section

family-dental
witywide