സംസ്ഥാനത്ത് നാളെ തുലാവർഷം എത്താൻ സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവർഷത്തിന്റെ വരവോടെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുന്നത്. ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഒക്ടോബർ 16-ാം തീയതി വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അന്നേ ദിവസം പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കും നിലവിലുണ്ടാകുക. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Northeast Monsoon Likely to Arrive in Kerala Tomorrow; Orange Alert Issued for Four Districts

Also Read

More Stories from this section

family-dental
witywide