കേരളത്തിന് പുതിയ ഗവർണർ, ഓംപ്രകാശ് മാത്തൂർ ഉടൻ എത്തും; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. ഇതുവരെ കേരള ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായും മാറ്റിയിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ പുറത്തുവിട്ടത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

മുതിർന്ന ബി.ജെ.പി. നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂർ, സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ സ്ഥാനമാറ്റങ്ങളും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം തമിഴ്‌നാട്ടിലേക്ക് രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കർണാടകയിലേക്ക് ഡോ. സുധാ യാദവും നിയമിതരായിട്ടുണ്ട്.

ഇവർക്ക് പുറമെ മറ്റു ചില സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ഒഡീഷയിൽ ബ്രജ് മോഹൻ റാമിനെയും, ഉത്തരാഖണ്ഡിൽ ഡോ. ധാൽ സിംഗ് ബിസെന്നിനെയും, സിക്കിമിൽ ദുഷ്യന്ത് ഗൗതമിനെയും ഗവർണർമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഭവൻ ഉത്തരവ് പുറത്തിറക്കി.

Om Prakash Mathur Appointed as New Governor of Kerala; Rajendra Arlekar to Serve as Tamil Nadu Governor

More Stories from this section

family-dental
witywide