അടിച്ചു മോനേ….. ഓണം ബംപർ ഫലം പുറത്ത്; ഒന്നാം സമ്മാനം TL360615 എന്ന ടിക്കറ്റിന്⁩

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഓണം ബംപർ BR 111 ഫലം പുറത്ത്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് TL360615 എന്ന ടിക്കറ്റിനാണ്. ഒന്നാം സമ്മാനം 30 കോടി രൂപയാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പ് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഉണ്ടായത്. അച്ചടിച്ച മുഴുവൻ‌ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

സംസ്ഥാനത്ത് TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരുന്നത്. ഒരു കോടി വീതം ഇരുപത് പേർക്ക് രണ്ടാം സമ്മാനമായി നൽകുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളുമുണ്ട്. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

Onam Bumper results out; first prize goes to ticket TL360615.

More Stories from this section

family-dental
witywide