ഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ നടക്കും. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് അജോയ് ഭവനിൽ നടക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും.
സംസ്ഥാനത്ത് സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും. അതേസമയം, സിപിഐ തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യും.
Position of Deputy Leader of the Opposition: CPI to hold crucial meeting in Delhi tomorrow.














