കൊച്ചി: സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി ഷെര്‍ഷാദ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലെത്തി ഷെര്‍ഷാദ് മൊഴി നല്‍കിയത്. തന്നെ കേസില്‍ കുടുക്കാന്‍ പി ശശി ഗൂഢാലോചന നടത്തിയെന്നാണ് മൊഴി.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത് വഴിയാണ് ഷെര്‍ഷാദിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. യുകെ വ്യവസായി രാജേഷ് കൃഷ്ണയും പല സിപിഐഎം ഉന്നതരും അനധികൃത ഇടപാടുകള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ഇദ്ദേഹം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്നായിരുന്നു അന്ന് മുതല്‍ ഇദ്ദേഹം ആരോപിച്ചിരുന്നത്.
Chennai businessman Shershad gives statement against P. Sasi; alleges conspiracy to frame him in a false case.















