
ഷിക്കാഗോ: റിവൈവൽ ഷിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 തിയതികളിൽ വൈകിട്ട് 6:00 – മണി മുതൽ സയോൺ ക്രിസ്ത്യൻ ചർച്ചിൽ നടക്കും. പിസിനാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. പവർ വിഷൻ ടി.വി പ്രസംഗകൻ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകനായിരിക്കും.
പ്രയ്സ് ആൻഡ് വർഷിപ്പിന് ഷൈനി ദാനിയേൽ, പാസ്റ്റർ ഡാനി കെവിൻ ജോൺസൺ എന്നിവർ നേതൃത്വം നൽകും. ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തും. ഭാരവാഹികളായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ജോയൽ ഷാജി, സ്റ്റീഫൻ ജോർജ് എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 224 623 2980.
Revival Chicago Convention June 22nd and 23rd; Pastor Shaji M. Paul as keynote speaker













