കാലടി സർവകലാശാലയിലെ പ്രതിഷേധം: വിസി ഡോ. സിസാ തോമസ് പരാതി നൽകി; നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ വി സി ഡോ. സിസാ തോമസിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ടാലറിയാവുന്ന 79 പേർക്കെതിരെ കാലടി പോലീസ് കേസെടുത്തിട്ടുണ്ട്. വിസിയെ കയ്യേറ്റം ചെയ്തതിനും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും രണ്ട് വ്യത്യസ്ത കേസുകളിലാണ് പോലീസിന്റെ ഈ നടപടി.

തനിക്ക് നേരെ ആക്രമണം നടന്നെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസ് ഉന്നത അധികാരികൾക്ക് പരാതി നൽകിയിരുന്നു. വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തനിക്കൊപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങൾക്കും പേഴ്സണൽ സ്റ്റാഫിനും നേരെയും ആക്രമണമുണ്ടായി. സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പുറമേ പുറത്തുനിന്നുള്ളവരും ആക്രമണത്തിൽ പങ്കാളികളായതായി പരാതിയിൽ പറയുന്നു.

ഗവർണറെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണ് വിസി ഔദ്യോഗികമായി പരാതി നൽകിയത്. സംഭവസ്ഥലത്ത് പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതായി വിസി ഗവർണറെ അറിയിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കാണ് വിസി പരാതി കൈമാറിയിരിക്കുന്നത്.

Sanskrit University Protest: VC Dr. Ciza Thomas Files Complaint, 4 SFI Activists Arrested

More Stories from this section

family-dental
witywide