സൗത്ത് കരോലിനയിലെ ബ്ലാക്ക് പേൾ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ബൈക്ക് ഫെസ്റ്റിവലിൽ തിക്കിലും തിരക്കിലും പെട്ട് 19 പേർക്ക് പരുക്ക്

സൗത്ത് കരോലിനയിലെ അറ്റ്ലാന്റിക് ബീച്ചിൽ ഞായറാഴ്ച നടന്ന വാർഷിക മോട്ടോർ സൈക്കിൾ ഫെസ്റ്റിവലിൽ പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. പെട്ടെന്ന് ജനക്കൂട്ടത്തിനിടയിലൂടെ ഒരാൾ ഓടാൻ തുടങ്ങുകയും കാര്യമറിയാതെ പേടിച്ച ജനക്കൂട്ടം പരിഭ്രാന്തരായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതാണ് അപകട കാരണം. ബ്ലാക്ക് പേൾ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ബൈക്ക് ഫെസ്റ്റിവലിൽ പ്രാദേശിക സമയം പുലർച്ചെ 1 മണിക്ക് ശേഷമാണ് സംഭവം നടന്നത്.

“അടിപിടികളോ വഴക്കുകളോ ആയുധങ്ങളോ പൊതു സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണികളോ ഉണ്ടായിരുന്നില്ല. ഒരു വ്യക്തി ഓടാൻ തുടങ്ങിയതോടെയാണ് പരിഭ്രാന്തി ആരംഭിച്ചതെന്ന് തോന്നുന്നു, ഇത് ആൾക്കൂട്ടത്തിനുള്ളിൽ നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഒരു ചെയിൻ റിയാക്ഷന് കാരണമായി,” അറ്റ്ലാന്റിക് ബീച്ച് ഇടക്കാല ടൗൺ മാനേജർ ടൈറ്റസ് ലീക്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പരിഭ്രാന്തരായ ജനക്കൂട്ടത്തെ വേഗത്തിൽ ശാന്തരാക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തുവെന്ന് ലീക്സ് പറഞ്ഞു.

കഴിഞ്ഞ 40 വർഷമായി എല്ലാ മെമ്മോറിയൽ ഡേ വാരാന്ത്യങ്ങളിലും ബ്ലാക്ക് പേൾ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ബൈക്ക് ഫെസ്റ്റിവൽ നടക്കുന്നുണ്ട്, ഇത് രാജ്യത്തുടനീളമുള്ള സന്ദർശകരെയും മോട്ടോർ സൈക്കിൾ പ്രേമികളെയും ആകർഷിക്കുന്ന ഒന്നാണ്.

കഴിഞ്ഞ വർഷം ഇതേ പരിപാടിയിൽ നിരവധി വിവാദ സംഭവങ്ങൾ ഉണ്ടായിരുന്നു. ലിറ്റിൽ റിവറിൽ ഒരു പാർട്ടി ബോട്ട് വെടിവയ്പ്പുണ്ടി. നിരവധി ആളുകൾ ആശുപത്രിയിലായിരുന്നു. . ഒന്നിലധികം അടിപിടി കേസുകളും ഉണ്ടായിരുന്നു.

stampede at South Carolina motorcycle festival injured 19

More Stories from this section

family-dental
witywide