
തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിയോടെയാണ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്ത്. രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ജഗതി പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയിലേക്ക് സൈക്കിൾ ചവിട്ടിയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ എത്തിയത്. അദ്ദേഹം സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത് പിതാവ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചായിരുന്നു.
മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് കന്നഡ ഭാഷയിലായിരുന്നു സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം പ്രോടെം സ്പീക്കര്‍ ജി.സുധാകരനെ അഭിവാദ്യം ചെയ്താണ് മുന്‍മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇരിപ്പിടത്തിലേക്ക് എത്തിയത്. സിപിഎം വിട്ട് തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ടി.കെ.ഗോവിന്ദന്‍ സത്യവാചകം ചൊല്ലുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം ചെയ്തു. സമാനമായി സിപിഎം വിട്ട് പയ്യന്നൂരില്‍ മത്സരിച്ചു വിജയിച്ച വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എയും സത്യപ്രതിജ്ഞയ്ക്കു ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്താണു മടങ്ങിയത്.
Updating…
Swearing-in of MLAs of the 16th Kerala Legislative Assembly begins – Live…









