അമേരിക്കയിലെ ഫ്ലോറിഡ സംസ്‌ഥാനത്തെ കോറൽ സ്പ്രിംഗിസിൽ South Florida മേഖലയിലെ ആദ്യ വൈസ് മെൻസ് ക്ലബ് (Y’s Men’s Club) – Y’s Men’s Club of South Florida-യുടെ ചാർട്ടറിംഗ് ചടങ്ങ് ജൂൺ 27-ന് വിപുലമായ ചടങ്ങുകളോടെ നടന്നു. Y’s Men’s International യു.എസ്. ഏരിയ പ്രസിഡന്റ് Joseph Kanjamala ക്ലബിന്റെ ചാർട്ടർ ഔപചാരികമായി സമ്മാനിക്കുകയും പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. North Atlantic Region റീജിയണൽ ഡയറക്ടർ George K. John അധ്യക്ഷത വഹിച്ചു. ന്യൂയോർക്കിലെ Y Service Club of Westchester-ൻ്റെ ആഭിമുഖ്യത്തിലും North Atlantic Region-ന്റെ നേതൃത്വത്തിലുമാണ് ഈ ക്ലബ് രൂപീകരിക്കപ്പെട്ടത്.

ചടങ്ങിൽ വിശിഷ്‌ടാതിഥിയായ Rev. Fr. Dr. Isaac Arickappalil, CМІ, അംഗങ്ങളെ അഭിസംബോധന ചെയ്ത‌് സേവനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചു. വിവിധ Y’s Men’s International നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

ക്ലബിന്റെ ചാർട്ടർ പ്രസിഡന്റായി Thomas George, വൈസ് പ്രസിഡന്റായി Mathew Valloor Kurian, സെക്രട്ടറിയായി Abraham Kalathil, ട്രഷററായി Jose Sebastian, ജോയിന്റ് സെക്രട്ടറിയായി M Sebastian Vayalinkal, ജോയിന്റ് ട്രഷററായി Dr. Baby George എന്നിവർ സ്ഥാനമേറ്റു.

ബോർഡ് ഓഫ് ഡയറക്‌ടർമാരായി Jai Abraham, Joby Sebastian, Dr. Kutty Chandran, Mary George, Prof. Thankachan Kizhakkeparampil, Roy Chummar, Srini Variseri, Tomy Mattam, Dr. Vinoop Viswanathan എന്നിവർ ചുമതലയേറ്റു. ചാർട്ടർ അംഗങ്ങളായി Jaison Samuel, John Thomas, Chris Mathew, Dr. Riya Mohan, Shanti Varghese എന്നിവരും ക്ലബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

ലോകമെമ്പാടുമായി പ്രവർത്തിക്കുന്ന Y’s Men’s International-ൻ്റെ ആശയങ്ങളായ സൗഹൃദം, സഹോദരത്വം, സേവനം, നേതൃത്വ വികസനം, സാമൂഹിക പ്രതിബദ്ധത എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന Y’s Men’s Club of South Florida, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ, യുവജന വികസന പ്രവർത്തനങ്ങൾ, ആരോഗ്യ-സാമൂഹിക സേവന പദ്ധതികൾ എന്നിവയിലൂടെ സൗത്ത് ഫ്ലോറിഡിലെ സമൂഹത്തിന് മാതൃകാപരമായ സേവനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചാർട്ടറിംഗ് ചടങ്ങിൽ പങ്കെടുത്ത എല്ലാ വിശിഷ്‌ടാതിഥികൾക്കും, Y’s Men’s International നേതാക്കൾക്കും, സ്പോൺസറിംഗ് ക്ലബിനും, അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കും, ക്ലബിന്റെ രൂപീകരണത്തിനായി പ്രാർത്ഥനയും പ്രോത്സാഹനവും പിന്തുണയും നൽകിയ എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
The first Y’s Men’s Club was established in South Florida.














