താമ്പായിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം ആവേശഭരിതമായി

താമ്പാ (ഫ്ലോറിഡ): താമ്പായിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം ആവേശഭരിതമായി. 2026 – 2027 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ ഉദ്ഘാടനം ചെയ്‌തു.

മിഷൻ ലീഗ് ദേശീയ പ്രസിഡന്റും അന്തർദേശീയ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. റീജിയണൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്‌.വി.എം., യൂണിറ്റ് ഓർഗനൈസർ എബിൻ തടത്തിൽ, ജോയിന്റ് ഓർഗനൈസർ റോസ്‌ലിൻ കാഞ്ഞിരത്തികൾ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി മിലാന പുളിക്കീൽ (പ്രസിഡന്റ്), ലുക്ക് തെക്കേഎർത്തുമണ്ണിൽ (വൈസ് പ്രസിഡന്റ്), മരീസ്സാ മുടീകുന്നേൽ (സെക്രട്ടറി), അലൻ ആക്കൽകൊട്ടാരം (ജോയിന്റ് സെക്രട്ടറി) എന്നിവർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ശുശ്രുഷ ഏറ്റെടുത്തു.

തുടക്കത്തിൽ നടത്തിയ പതാക ഉയർത്തലും കുട്ടികൾ നടത്തിയ മുദ്രാവാക്യം വിളിയും മിഷൻ ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയർത്തി.

The inauguration of the Mission League’s operational year took place at Sacred Heart Knanaya Catholic Forane Church in Tampa.