‘മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു’; തേന്മാവിൻ കൊമ്പത്ത് 4K ദൃശ്യമികവിൽ ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വലിയ ദൃശ്യവിസ്മയം ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. അത്യാധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ 4K Dolby Atmos ദൃശ്യ-ശ്രാവ്യ മികവോടെ റീമാസ്റ്റർ ചെയ്ത ചിത്രം 2026 ഒക്ടോബർ 8-നാണ് ആഗോളതലത്തിൽ വമ്പൻ റീ-റിലീസിന് ഒരുങ്ങുന്നത്.

ചിത്രത്തിലെ നായികയായ ശോഭനയാണ് തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ റീ-റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. നേരത്തെ ഒക്ടോബർ 1-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക തികവിനായി റിലീസ് തീയതി ഒക്ടോബർ 8-ലേക്ക് പുതുക്കുകയായിരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

മാറ്റിനി നൗവും പ്രസാദ് കോർപ്പറേഷനും സംയുക്തമായാണ് ചിത്രത്തിന്റെ ഡിജിറ്റൽ റീസ്റ്റോറേഷൻ പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm നെഗറ്റീവ് ഫിലിം സ്കാൻ ചെയ്ത്, പഴയ ഫിലിമിന്റെ ക്ലാസിക് തനിമ ഒട്ടും നഷ്ടപ്പെടുത്താതെയാണ് 4K നിലവാരത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഇതിനോടൊപ്പം അന്തരിച്ച സംഗീതസംവിധായകൻ രാജാമണി ഒരുക്കിയ മികച്ച പശ്ചാത്തല സംഗീതവും ബേണി-ഇഗ്നേഷ്യസിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളും ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയിലേക്ക് റീ-മിക്സ് ചെയ്ത് പുതു ജീവൻ നൽകിയിട്ടുണ്ട്.

1994-ൽ റിലീസ് ചെയ്ത ‘തേന്മാവിൻ കൊമ്പത്ത്’, കെ.വി. ആനന്ദിന്റെ ദേശീയ പുരസ്കാരം നേടിയ മാസ്മരിക ഛായാഗ്രഹണവും സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനും കൊണ്ട് ശ്രദ്ധേയമായത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, സുകുമാരി, കവിയൂർ പൊന്നമ്മ തുടങ്ങി മലയാളത്തിലെ മികച്ച താരനിര ഒന്നിച്ച ചിത്രം തിയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.

‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന അടുത്ത വമ്പൻ 4K റീ-റിലീസായതിനാൽ സിനിമ പ്രേമികളും ആരാധകരും വലിയ ആവേശത്തിലാണ്.

Thenmavin Kombathu in theaters on October 1st with Enhanced 4K Visual Quality.

More Stories from this section

family-dental
witywide