പശ്ചിമേഷ്യ സമാധാനത്തിലേക്ക്? യുഎസ് – ഇറാൻ ധാരണയെന്ന് റിപ്പോർട്ട്; ട്രംപിൻ്റെ അനുമതി ലഭിച്ചാൽ കരാർ യാഥാർഥ്യമാകും

വാഷിങ്ടൺ: ഇറാൻ – അമേരിക്ക യുദ്ധം അവസാനിക്കാൻ സൂചന. വെടിനിർത്തൽ കരാർ നീട്ടാൻ യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 60 ദിവസത്തേക്ക് ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ കരാർ നീട്ടുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുക എന്നതാണു ലക്ഷ്യം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതി ലഭിച്ചാൽ കരാർ യാഥാർഥ്യമാകും. ഇറാന്റെ ഉന്നതനേതൃത്വം നിർദേശത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.

അതേസമയം യുഎസ് ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, എവിടെയുള്ള വ്യോമതാവളമാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല. തങ്ങൾക്കെതിരെയുള്ള ഏതൊരു ആക്രമണത്തിനും മറുപടി നൽകുമെന്നും കൂടുതൽ ശക്‌തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും ഐആർജിസി പറഞ്ഞു. രാവിലെ ഇറാനെ യുഎസ് ആക്രമിച്ചിരുന്നു. ബന്ദർ അബ്ബാസിന് സമീപമാണ് ആക്രമണമുണ്ടായത്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണനീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു.

കൂടാതെ, ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യുഎസ് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

Towards peace in the Middle East? US-Iran agreement, report says; deal will become a reality if Trump approves

More Stories from this section

family-dental
witywide