ടി പി വധക്കേസ്; വാര്‍ത്ത വാസ്തവവിരുദ്ധം; പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടില്ലെന്നും കെ കെ രമ എംഎല്‍എ. പ്രചരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കെ കെ രമ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലാണ് കേസ് ഇപ്പോഴുമെന്നും ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കെ കെ രമ പറയുന്നു. വാര്‍ത്ത ആര്‍എംപി നേതാവ് എന്‍ വേണുവും പൂര്‍ണമായി തള്ളിയിട്ടുണ്ട്.

താന്‍ പറഞ്ഞു എന്ന പേരില്‍ ചാനലില്‍ അങ്ങനെയൊരു വാര്‍ത്ത വരാനിടയായ സാഹചര്യം വ്യക്തമായിട്ടില്ല. അത്തരമൊരു ചര്‍ച്ച പോലും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. കാരണം കേസ് കോടതിയുടെ പരിഗണനയിലാണല്ലോ. കേസ് അന്വേഷണത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ അത്തരമൊരു അഭിപ്രായ പ്രകടനത്തിനുള്ള സമയം ഇതാണെന്ന് താന്‍ കരുതുന്നില്ലെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു. 2012 മെയ് നാലിനാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.

TP murder case; News is false; No reinvestigation requested, says KK Rama

More Stories from this section

family-dental
witywide