വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ്റെ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി തന്നെ ഭയപ്പെടുത്തില്ല. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യുഎസിനെ ‘ബ്ലാക്ക്‌മെയിൽ’ ചെയ്യാനുള്ള തന്ത്രമാണെന്നും അത്തരം സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ലെബനനിലെ പത്തുദിന വെടിനിർത്തൽ നിലവിൽ വന്നതോടെ വെള്ളിയാഴ്ച തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വീണ്ടും അടക്കുകയായിരുന്നു. ഇറാൻ്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ യുഎസ് തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ഇറാന്റെ നടപടി.
വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്നും ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ, ഇറാനുമായുള്ള ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 100 ശതമാനം പൂർണമായ ഒരു ഉടമ്പടി ഉണ്ടാകുന്നതുവരെ ഇറാന്റെ കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്ന് ട്രംപ് അറിയിച്ചു.
Trump warns Iran; Don’t try to ‘blackmail’ by closing Hormuz, we will not give in to such pressure tactics











