
കാല്ഗരി: കാനഡയിലെ കാല്ഗരി നഗരത്തിലുണ്ടായ ബസ് അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് ട്രാൻസിറ്റ് ബസുകൾ പരസ്പരം കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചു.
രണ്ട് പൊതുഗതാഗത ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് ട്രാൻസിറ്റ് അധികൃതർ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ബസുകളിലേക്ക് തീ പടരുകയായിരുന്നു. ഒരു ബസിന്റെ മുകൾഭാഗവും രണ്ടാമത്തെ ബസിന്റെ മുൻഭാഗവും പൂർണ്ണമായും തീ വിഴുങ്ങിയ നിലയിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Two buses collide and catch fire in Canada; three dead, many injured.















