കുറ്റിപ്പുറത്ത് ബസ് തല കീഴായി മറിഞ്ഞ് വൻ അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് വൻ അപകടം. ബസ് നിയന്ത്രണം വിട്ട കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാള്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു.

കോഴിക്കോട് പെരുവയല്‍ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഒരുഭാഗം പൊളിച്ചാണ് ബസിനുള്ളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ പുറത്തെടുത്തത്. തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഡിഫന്‍ഡര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഫയർഫോഴ്സും നാട്ടുകാരുമാണ് യാത്രികരെ പുറത്തെടുത്തത്. ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസിന്‍റെ നടുഭാഗം രണ്ടായി പിളർന്നു. വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റവരെ എത്തിച്ചത്.

One person died and several others were injured after a bus overturned onto a car at Kuttippuram.

More Stories from this section

family-dental
witywide