ഉഷയും അസിം മുനീറും, ജീവിതത്തിലെ 2 പ്രധാനപ്പെട്ട വ്യക്തികൾ, ഒരാൾ ഇന്ത്യൻ, മറ്റൊരാൾ പാകിസ്ഥാനി! യുഎസ് വൈസ് പ്രസിഡന്റ് വാൻസിന്റെ വെളിപ്പെടുത്തൽ

സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കുന്ന യുഎസ് – ഇറാൻ ചർച്ചയ്ക്കിടെ തന്റെ വ്യക്തിജീവിതത്തെയും ഔദ്യോഗിക ബന്ധങ്ങളെയും കുറിച്ച് വെളിപ്പെടുത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികളുണ്ടെന്നും അതിലൊരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാകിസ്ഥാനിയുമാണെന്നാണ് വാൻസ് പറഞ്ഞത്. ആ ഇന്ത്യൻ വംശജ തന്റെ ഭാര്യ ഉഷ വാൻസ് ആണെന്നും പാകിസ്ഥാനി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമാബാദിൽ വെച്ച് പ്രധാനമന്ത്രിയോടൊപ്പം ഫീൽഡ് മാർഷൽ അസിം മുനീർ തങ്ങളെ സ്വീകരിച്ചത് മുതലാണ് ഈ ഒരു ചിന്ത രൂപപ്പെട്ടതെന്ന് വാൻസ് ഓർത്തു. കഴിഞ്ഞ മൂന്നുമാസമായി മറ്റാരെക്കാളും കൂടുതൽ താൻ സംസാരിച്ചിട്ടുള്ളത് അസിം മുനീറുമായാണെന്നും യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ ഈ രണ്ട് സുപ്രധാന വ്യക്തിത്വങ്ങളെക്കുറിച്ച് വളരെ തമാശരൂപേണയാണ് അദ്ദേഹം ചർച്ചയ്ക്കിടെ പങ്കുവെച്ചത്.

അന്താരാഷ്ട്ര തലത്തിൽ യുഎസ് – ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് പുറമെ അയൽരാജ്യങ്ങളായ ഇന്ത്യയിലെയും പാകിസ്ഥാനിലെയും വ്യക്തികൾ തന്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വാൻസ് മനസ്സ് തുറന്നത്. വൈസ് പ്രസിഡന്റിന്റെ ഈ പരാമർശം അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Two Important People in My Life, One Indian and One Pakistani: Reveals US Vice President JD Vance

More Stories from this section

family-dental
witywide