കുരിശ് തകർക്കപ്പെട്ട സംഭവം; പകരം പുതിയ പ്രതിമയും കുരിശുമെത്തിച്ച് യുഎൻ സമാധാന സേനയും വത്തിക്കാൻ പ്രതിനിധിയും

ബെയ്റൂട്ട്: തെക്കൻ ലബനനിലെ ക്രിസ്ത്യൻ ഗ്രാമമായ ദെബെലിൽ ഇസ്രായേൽ സൈനികർ തകർത്ത കുരിശിനും പ്രതിമയ്ക്കും പകരം പുതിയവ സ്ഥാപിച്ചു. ഇറ്റാലിയൻ യുഎൻ സമാധാന സേനയും ലബനനിലെ വത്തിക്കാൻ സ്ഥാനപതിയും സംയുക്തമായാണ് പുതിയ കുരിശും പ്രതിമയും ഗ്രാമത്തിൽ എത്തിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു ഇസ്രായേൽ സൈനികൻ ചുറ്റികയോ കോടാലിയോ ഉപയോഗിച്ച് കുരിശ് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.ലബനനിലെയും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നും കടുത്ത അമർഷം ഉയർന്നതിനെത്തുടർന്ന് ഇസ്രായേൽ സംഭവത്തിൽ ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചിരുന്നു. കുരിശ് തകർക്കുന്നതിൽ പങ്കാളികളായ രണ്ട് സൈനികരെ ഇസ്രായേൽ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. യുദ്ധസാഹചര്യങ്ങൾക്കിടയിലും മതചിഹ്നങ്ങൾക്ക് നേരെയുണ്ടായ അക്രമം സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ് വത്തിക്കാൻ പ്രതിനിധികളുടെയും സമാധാന സേനയുടെയും ഈ ഇടപെടൽ. തകർക്കപ്പെട്ട ഇടത്ത് പുതിയ കുരിശ് സ്ഥാപിച്ചത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide