റഷ്യൻ ഉപ വിദേശകാര്യ മന്ത്രിക്ക് യുഎസ് വിസ നിഷേധിച്ചു; ‘സൗഹൃദപരമല്ലാത്ത നടപടി’യെന്ന് ക്രെംലിൻ

ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിന് മുന്നോടിയായി റഷ്യൻ ഉപ വിദേശകാര്യ മന്ത്രി അലക്സാണ്ടർ അലിമോവിന് യുഎസ് വിസ നിഷേധിച്ചതായി റഷ്യ. സംഭവത്തെ ‘സൗഹൃദപരമല്ലാത്ത നടപടി’യെന്ന് വിശേഷിപ്പിച്ച് ക്രെംലിൻ അമേരിക്കയെ വിമർശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

വിസ നിഷേധവുമായി ബന്ധപ്പെട്ട തർക്കം യുഎസ്–റഷ്യ ബന്ധത്തിലെ സംഘർഷങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് യുഎൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കമാകുന്നത്. വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മുതിർന്ന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎൻ ആസ്ഥാനത്തെത്തും.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സമ്മേളനത്തിൽ പങ്കെടുക്കും. മധ്യപൂർവദേശത്ത് യുദ്ധം ആരംഭിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. ചൈനയുടെ വൈസ് പ്രസിഡന്റ് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്.

യുദ്ധം, കാലാവസ്ഥാ വ്യതിയാനം, വികസനം, പുതിയ സാങ്കേതികവിദ്യകൾ, ബഹുരാഷ്ട്ര സഹകരണത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങൾ ഇത്തവണത്തെ സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. ചൊവ്വാഴ്ച പ്രാദേശിക സമയം ആരംഭിക്കുന്ന ജനറൽ ഡിബേറ്റ് സെപ്റ്റംബർ 26 വരെ തുടരും. സെപ്റ്റംബർ 28ന് വീണ്ടും ചർച്ചകൾ ആരംഭിക്കും. യുഎന്നിലെ 193 അംഗരാജ്യങ്ങളിലെ നേതാക്കൾ തങ്ങളുടെ രാജ്യങ്ങളുടെ പ്രധാന വിഷയങ്ങളും മുൻഗണനകളും അവതരിപ്പിക്കും. ഉന്നതതല വാരത്തിൽ 130ഓളം രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുമെന്നാണ് യുഎൻ അറിയിച്ചിരിക്കുന്നത്.

ലോകത്ത് ഭൗമരാഷ്ട്രീയ വിഭജനങ്ങൾ ശക്തമാകുകയും ബഹുരാഷ്ട്ര സംവിധാനത്തിന് മേൽ സമ്മർദം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ പൊതുസഭാ സമ്മേളനം നടക്കുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള ഖലീലുർ റഹ്മാനാണ് 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ പ്രസിഡന്റ്. ‘വിശ്വാസം പുനഃസ്ഥാപിക്കുക, പരിവർത്തനം നിയന്ത്രിക്കുക: എല്ലാവർക്കും ഫലപ്രദമായ ഐക്യരാഷ്ട്രസഭ’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രമേയം.

ഇന്ത്യൻ സംഘത്തിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേതൃത്വം നൽകും. പൊതുസഭയുടെ ഉന്നതതല ചർച്ചകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജയശങ്കർ പങ്കെടുക്കും.

US denies visa to Russia’s deputy foreign minister ahead of UNGA session, Kremlin calls it ‘unfriendly act’

Also Read

More Stories from this section

family-dental
witywide