എച്ച്-1ബി നിയമങ്ങൾ ലംഘിച്ചു; നാല് കമ്പനികളെ ‘മനഃപൂർവ നിയമലംഘകർ’ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക

വാഷിങ്ടൺ: എച്ച്-1ബി (H-1B) വിസ പദ്ധതിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയ തൊഴിലുടമകളുടെ പുതുക്കിയ പട്ടിക അമേരിക്കൻ തൊഴിൽ വകുപ്പ് (US Department of Labor) പുറത്തിറക്കി. എച്ച്-1ബി നിയമങ്ങൾ മനഃപൂർവം ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നാല് കമ്പനികളെ “Willful Violators” (മനഃപൂർവ നിയമലംഘകർ) ആയി പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പട്ടികയിൽ GowraTech LLC, Renotek Group LLC, Seeloz Inc., Sherwood at Mount Dora Inc. (Sherwood Academy) എന്നീ കമ്പനികളാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഈ പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് നിശ്ചിത കാലയളവിൽ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ സമർപ്പിക്കാൻ വിലക്കുണ്ടാകും. അമേരിക്കൻ തൊഴിൽ വകുപ്പിന്റെ വേതന-ജോലി സമയം വിഭാഗം (Wage and Hour Division) ആണ് ഈ പട്ടിക തയ്യാറാക്കുന്നത്.

പട്ടികയിൽ ഉൾപ്പെട്ട കമ്പനികളും വിലക്ക് കാലാവധിയും

GowraTech LLC– 2025 മേയ് 12 മുതൽ 2027 മേയ് 11 വരെ

Renotek Group LLC – 2025 ഓഗസ്റ്റ് 8 മുതൽ 2027 ഓഗസ്റ്റ് 7 വരെ

Seeloz Inc.– 2026 മാർച്ച് 4 മുതൽ 2028 മാർച്ച് 3 വരെ

Sherwood at Mount Dora Inc. (Sherwood Academy)– 2026 മേയ് 26 മുതൽ 2028 മേയ് 25 വരെ

മനഃപൂർവ നിയമലംഘകർ (‘Willful Violator’ )

അമേരിക്കൻ തൊഴിൽ വകുപ്പിന്റെ വിശദീകരണമനുസരിച്ച്, എച്ച്-1ബി പദ്ധതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ മനഃപൂർവം ലംഘിക്കുകയോ, നിർണായക വിവരങ്ങൾ തെറ്റായി നൽകുകയോ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തുന്ന തൊഴിലുടമകളെയാണ് “മനഃപൂർവ നിയമലംഘകർ (Willful Violator)” ആയി പ്രഖ്യാപിക്കുന്നത്. ഇത്തരം കമ്പനികൾക്കെതിരെ അമേരിക്കൻ തൊഴിൽ വകുപ്പോ നീതിന്യായ വകുപ്പോ നടത്തിയ നടപടികളിൽ നിയമലംഘനം സ്ഥിരീകരിച്ചിരിക്കണം. 1998 ഒക്ടോബർ 21-ന് ശേഷമുള്ള കണ്ടെത്തലുകൾക്കാണ് ഈ വ്യവസ്ഥ ബാധകമാകുന്നത്.

‘Willful Violator’ ആയി പ്രഖ്യാപിക്കപ്പെട്ട കമ്പനികൾക്ക് അഞ്ച് വർഷത്തേക്ക് കർശനമായ അധിക നിബന്ധനകൾ പാലിക്കേണ്ടിവരും. ഇതിൽ പ്രധാനമായും അമേരിക്കൻ തൊഴിലാളികളെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടില്ലെന്ന് തെളിയിക്കണം. എച്ച്-1ബി ജീവനക്കാരെ മറ്റൊരു സ്ഥാപനത്തിൽ നിയമിക്കുന്നതിന് മുമ്പ് അവിടെയുള്ള അമേരിക്കൻ തൊഴിലാളികൾക്ക് തിരിച്ചടി ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. അമേരിക്കൻ പൗരന്മാരെ നിയമിക്കാൻ ആത്മാർഥമായ ശ്രമം നടത്തിയതായി തെളിയിക്കണം. തുല്യമായതോ കൂടുതൽ യോഗ്യതയുള്ളതോ ആയ അമേരിക്കൻ ഉദ്യോഗാർഥി ലഭിച്ചാൽ ആദ്യം അവർക്ക് ജോലി വാഗ്ദാനം ചെയ്യണം.

കൂടാതെ, ഇത്തരം കമ്പനികൾക്ക് അഞ്ച് വർഷം വരെ അമേരിക്കൻ തൊഴിൽ വകുപ്പ് മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധനകൾ (Random Investigations) നടത്താൻ അധികാരമുണ്ട്. എച്ച്-1ബി പദ്ധതിയുടെ ദുരുപയോഗം തടയുകയും അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് ഈ നടപടികളെന്ന് അമേരിക്കൻ തൊഴിൽ വകുപ്പ് അറിയിച്ചു.

US government updates list of H-1B Debarred and Disqualified companies; names these four as ‘willful violators’; here’s what this means

More Stories from this section

family-dental
witywide