കൊൽക്കത്ത: നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിൻ്റെ ഭാഗമായി ഇന്ന് കൊൽക്കത്തയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ് സന്ദർശിച്ചു. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമാണ് മദർ ഹൗസ്.

തുടർന്ന് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം സന്ദർശിച്ച അദ്ദേഹം അവിടുത്തെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. കുട്ടികളുടെ ഭവനും അദ്ദേഹം സന്ദർശിച്ചതായി റിപ്പോർട്ടുകളുണ്ട്.


ഇന്ത്യയിലേക്കുള്ള ആദ്യ നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ കൊൽക്കത്തയിലെത്തിയ റൂബിയോയെ വിമാനത്താവളത്തിൽ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ സ്വീകരിച്ചത്.


ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറിൻ്റെ എക്സ് പോസ്റ്റ് അനുസരിച്ച്, റൂബിയോ പിന്നീട് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.
മേയ് 23 മുതൽ 26 വരെ നടക്കുന്ന ഇന്ത്യ സന്ദർശനത്തിൽ ആഗ്ര, ജയ്പൂർ, ന്യൂഡൽഹി എന്നിവയും ഉൾപ്പെടും. ഇന്ത്യയുമായി ഊർജ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ക്വാഡ് രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗവും സന്ദർശനത്തിന്റെ പ്രധാന ഭാഗങ്ങളായിരിക്കും.
US Secretary of State Marco Rubio visits Saint Teresa’s Mother House, children’s home in Kolkata












