
വാഷിങ്ടൺ: ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ (ICE) പുതിയ നിർദേശത്തിന് പിന്നാലെ യുഎസിലെ വിവിധ സർവകലാശാലകൾ കരിക്കുലർ പ്രാക്ടിക്കൽ ട്രയിനിംഗ് (Curricular Practical Training (CPT)) പരിപാടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുന്നു. ഇതോടെ യുഎസിൽ പഠിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിലായി.അമേരിക്കയിലെ F-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ഓഫ്-ക്യാമ്പസ് ജോലി പരിചയം നേടാൻ അനുവദിക്കുന്ന താൽക്കാലിക തൊഴിൽ അനുമതിയാണ് CPT.
ഇന്റേൺഷിപ്പ്, കോ-ഓപ്പ് തുടങ്ങിയ ജോലികളിൽ പങ്കെടുക്കാൻ ഇതിലൂടെ വിദ്യാർഥികൾക്ക് സാധിക്കും.ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം USCIS നേരിട്ട് അംഗീകരിക്കുന്ന Optional Practical Training (OPT)യിൽ നിന്ന് വ്യത്യസ്തമാണ് CPT. സർവകലാശാലയിലെ Designated School Official (DSO) ആണ് CPT അംഗീകരിക്കുന്നത്. ഫെഡറൽ നിയമപ്രകാരം CPT അനുവദിക്കണമെങ്കിൽ, ജോലി സർവകലാശാലയുടെ ഔദ്യോഗിക അക്കാദമിക് പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമായിരിക്കണം. കൂടാതെ വിദ്യാർഥി പഠിക്കുന്ന പ്രധാന വിഷയവുമായി ജോലിക്ക് നേരിട്ട് ബന്ധമുണ്ടാകുകയും വേണം. ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് CPT പദ്ധതികളിൽ ചേരുന്നത്.
ഐസിഇ പുതിയ നിർദേശം എന്താണ്?
2026 ഓഗസ്റ്റ് 12ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ICE) വിഭാഗമായ Student and Exchange Visitor Program (SEVP) CPT സംബന്ധിച്ച് കർശനമായ നിർദേശം പുറത്തിറക്കി. “CPT Authorization സംബന്ധിച്ച് DSOs-നുള്ള ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ” എന്ന തലക്കെട്ടിലായിരുന്നു നിർദേശം.CPT ഒരു യഥാർഥ അക്കാദമിക് ആവശ്യകതയെന്നതിലുപരി ‘പിന്നാമ്പുറ തൊഴിൽ അനുമതിയായി’ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്.
CPT അനുവദിക്കുന്നതിനായി വിദ്യാർഥിയുടെ I-20 ഫോമിൽ ഒപ്പിടുമ്പോൾ DSOമാർ സത്യവാങ്മൂലം നൽകിയതുപോലുള്ള നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയരാകുന്നുവെന്നും SEVP ഓർമിപ്പിച്ചു.നിയമവിരുദ്ധമായി CPT അംഗീകരിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നതിനൊപ്പം അന്താരാഷ്ട്ര വിദ്യാർഥികളെ സ്വീകരിക്കുന്നതിനുള്ള SEVP സർട്ടിഫിക്കേഷൻ സർവകലാശാലയ്ക്ക് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ചില സർവകലാശാലകൾ ഇതിനോടകം സിപിടി നിർത്തിവെച്ചു. അതേസമയം, അക്കാദമിക് പ്രോഗ്രാം ആരംഭിക്കുന്ന ആദ്യ ദിവസം മുതൽ തന്നെ ജോലി ചെയ്യാൻ അനുവദിക്കുന്ന സംവിധാനമായ Day 1 CPT. പ്രപവർത്തിക്കുന്നുണ്ട്. സാധാരണ CPTയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.Day 1 CPT വ്യക്തമായി നിരോധിച്ചിട്ടില്ലെങ്കിലും, ‘പഠനത്തിന് ആവശ്യമായ പാഠ്യപദ്ധതി’ എന്നത് യഥാർഥ അക്കാദമിക് ആവശ്യകതയല്ലാതെ തൊഴിൽ അനുമതി മറവിയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ DSOമാർക്ക് ഓഡിറ്റും തട്ടിപ്പ് സംബന്ധിച്ച നിയമനടപടികളും നേരിടേണ്ടിവരുമെന്ന് SEVP മുന്നറിയിപ്പ് നൽകി.
ഇതോടെ Day 1 CPT ഉൾപ്പെടെയുള്ള ഇത്തരം പദ്ധതികൾ കർശനമായ നിയമപരിശോധനയ്ക്കും ഓഡിറ്റിനും വിധേയമാകുകയാണ്. പുതിയ ICE നിർദേശം CPT ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാരായ വിദ്യാർഥികൾക്ക്, യുഎസിലെ പഠനത്തിനും ജോലി അവസരങ്ങൾക്കും പുതിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
US universities pausing CPT program after new ICE memo: Indian students in a fix









