യു എ നസീർ
ഹൂസ്റ്റൺ: ഹൂസ്റ്റൺ നിവാസികളായ കാഞ്ഞിരമറ്റം കരേടത്ത് വീട്ടിൽ അജീത്ത് കരേടത്തിന്റെയും, പന്തളം അരുൺ നിവാസിൽ സുജ (അനീഷ്യ) റൗത്തർ-കരേടത്തിന്റെയും മകൻ ആഷിഫ് (29) ഹൃദയാഘാതം മൂലം ഹ്യൂസ്റ്റണിൽ നിര്യാതനായി.
കരേടത്ത്, കാഞ്ഞിരമറ്റം സ്വദേശികളായ അബൂബക്കർ–നബീസ ദമ്പതികളുടെയും, അരുൺ നിവാസ്, പന്തളം സ്വദേശികളായ സുലൈമാൻ–സുബൈദ ദമ്പതികളുടെയും കൊച്ചുമകനാണ് പരേതൻ.
സഹോദരി: ഐഷ കരേടത്ത്.
സാമൂഹിക പ്രവർത്തകനും, വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് (NANMMA)-യുടെ സ്ഥാപക ഭാരവാഹികളിൽ ഒരാളുമാണ് അജീത്. മകന്റെ വിയോഗ വാർത്തയറിഞ്ഞ് കേരളത്തിലായിരുന്ന അജീത് അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്.
ആഷിഫിന്റെ ജനാസ നമസ്കാരത്തിന്റെ വിവരങ്ങൾ നവംബർ 28 ശനിയാഴ്ച അറിയിക്കുന്നതാണ്. ഖബറടക്കം ഹ്യൂസ്റ്റണിൽ നടക്കും.















