സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു: പസഫിക്കിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റ് പരോക്ഷ വില്ലൻ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ അടിസ്ഥാനത്തിൽ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്നു സൂചന. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്.

മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അധികൃതർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി എന്നീ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്.

താലൂക്ക് അടിസ്ഥാനത്തിലുള്ള അവധിക്ക് പുറമേ, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും പ്രത്യേക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നും പുഴകളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Very heavy rain likely in North Kerala tomorrow

More Stories from this section

family-dental
witywide