തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പൂരി പരത്തുന്ന വീഡിയോ വൈറൽ; ‘കൊച്ചുമകൻ നിർബന്ധിച്ചാൽ പിന്നെ എന്തുചെയ്യും?’

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പൂരി പരത്തുന്ന വീഡിയോ വൈറൽ. കൊച്ചുമകനൊപ്പം പൂരിയുണ്ടാക്കുന്ന കുടുംബ നിമിഷം മുഖ്യമന്ത്രി തന്നെയാണ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. കയ്യിൽ ഒരുപിടി മാവുമായി പൂരി പരത്താൻ ശ്രമിക്കുന്ന റേയാൻഷിനെയും അവനെ ചിരിയോടെ സഹായിക്കുന്ന രേവന്ത് റെഡ്ഡിയെയും വീഡിയോയിൽ കാണാം.”താത്ത പൂരിയുണ്ടാക്കി തന്നാലേ ഞാൻ ഭക്ഷണം കഴിക്കൂ…” കൊച്ചുമകൻ റേയാൻഷിന്റെ കുറുമ്പ് നിറഞ്ഞ ആവശ്യത്തിന് മുന്നിൽ വഴങ്ങിയാണ് രേവന്ത് റെഡ്ഡിക്ക് അടുക്കളയിൽ കയറേണ്ടി വന്നത്.

“കൊച്ചുമകൻ അങ്ങനെ നിർബന്ധം പിടിച്ചാൽ പിന്നെ എങ്ങനെയാ മറുത്തു പറയുക? കൂടെ അവനും, കയ്യിൽ കുറച്ചു മാവും, മുഖത്ത് നിറഞ്ഞ ചിരിയും, വട്ടത്തിലല്ലാത്ത കുറച്ചു പൂരികളും… തിരക്കുപിടിച്ച പൊതുജീവിതത്തിനിടയിൽ കൊച്ചുമകനോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ മധുരമുള്ള ഓർമ്മകളാണ്” എന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

Video of Telangana Chief Minister Revanth Reddy rolling out pooris goes viral; “What else can one do if the grandson insists?”

More Stories from this section

family-dental
witywide