രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; യാത്ര റദ്ദാക്കി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) അറിയിച്ചു. ഇതോടെ രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനം റദ്ദാക്കി. നിലവിൽ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി ഓഗസ്റ്റ് 30ന് ഹൈദരാബാദിൽ തിരിച്ചെത്തുന്നതിന് മുമ്പ് അമേരിക്ക സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിദേശകാര്യ മന്ത്രാലയം അനുമതി നൽകാത്തതിനെ തുടർന്നാണ് അമേരിക്കൻ സന്ദർശനം റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബ്രിട്ടനും അമേരിക്കയും ഉൾപ്പെടുന്ന 10 ദിവസത്തെ സന്ദർശനത്തിനാണ് രേവന്ത് റെഡ്ഡി തുടക്കമിട്ടത്. വ്യാഴാഴ്ച ലണ്ടനിലെത്തിയ അദ്ദേഹം ബ്രിട്ടനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഓക്സ്ഫോർഡ് സർവകലാശാലയിലെ ബ്ലാവറ്റ്നിക് സ്കൂൾ ഓഫ് ഗവൺമെന്റ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ അവതരണത്തിനായി എമിറേറ്റ്സ് സ്റ്റേഡിയം എന്നിവ സന്ദർശിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, ലണ്ടൻ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിലും കൂടിക്കാഴ്ചകളും പരിപാടികളും നടത്താൻ തീരുമാനിച്ചിരുന്നു.

അടുത്ത ആഴ്ച അമേരിക്കയിലെത്തിയ ശേഷം ഹാർവാർഡ് സർവകലാശാല, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) എന്നിവയുടെ ക്യാംപസുകൾ സന്ദർശിക്കാനും രേവന്ത് റെഡ്ഡി പദ്ധതിയിട്ടിരുന്നു. ഓഗസ്റ്റ് 25ന് ബോസ്റ്റണിൽ വിർജീനിയ ടെക് സർവകലാശാല അധികൃതരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഇതിന് പുറമെ ന്യൂയോർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (IOC) യുഎസ് ഘടകം സംഘടിപ്പിക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ചയും പരിപാടിയിലുണ്ടായിരുന്നു.

Centre denies permission to Revanth Reddy for US visit, his office claims

More Stories from this section

family-dental
witywide