മോദിയുടെ ലക്ഷ്യങ്ങൾ ഇന്നലെ പരാജയപ്പെട്ടുവെന്നും പഞ്ചായത്തുകളിൽ വനിതാ സംവരണം നടപ്പിലാക്കിയത് രാജീവ് ഗാന്ധിയെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. ഭരണഘടനയെ അട്ടിമറിക്കാൻ ആണ് ബിജെപി ശ്രമം. അധികാര തുടർച്ച ലക്ഷ്യം വച്ചാണ് ബില്ല് കൊണ്ട് വന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ഇതുവരെ ഒരു വനിതാ പോലും ബിജെപി അധ്യക്ഷയായിട്ടില്ല 543 ലോക്സഭ സീറ്റുകളിൽ വനിത സംവരണം കൊണ്ട് വരൂ. ഞങ്ങൾ പിന്തുണയ്ക്കാം. നിയമങ്ങൾ കൃത്യതയോടെ നടപ്പിലാക്കണം. ഉദ്ദേശശുദ്ധിയോടെ വേണം നിയമങ്ങൾ തയ്യാറാക്കാൻ. പ്രധാനമന്ത്രി ദുഷ്ചിന്തകൾ മാറ്റണമെന്ന് പറഞ്ഞ രേവന്ത് റെഡ്ഡി ബില്ലുകളെ എതിർത്തതിന് ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികളെയും അവരുടെ നേതാക്കളെയും അദ്ദേഹം പ്രശംസിച്ചു. ഈ ബില്ലുകളെ പരാജയപ്പെടുത്താൻ ഒന്നിച്ചു നിന്ന് എതിർപ്പിനെ നേരിട്ട വിവിധ സഖ്യകക്ഷികളുടെ നേതാക്കൾക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Revanth Reddy says Rajiv Gandhi implemented women’s reservation in panchayats














