‘എല്ലാവർക്കുമെതിരെ നടപടിയെടുക്കും’; എച്ച്-1ബി വിസ ദുരുപയോഗം ആരോപിച്ച് യുഎസ് തൊഴിൽ സെക്രട്ടറി, അന്വേഷണം ശക്തമാക്കി ട്രംപ് ഭരണകൂടം

എച്ച്-1ബി വിസാ പദ്ധതി ദുരുപയോഗം ചെയ്യുന്നുവെന്ന് സംശയിക്കുന്ന കമ്പനികൾക്കെതിരെ നടപടികൾ ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം. അമേരിക്കൻ തൊഴിലാളികളെ ഒഴിവാക്കി വിദേശികളെ നിയമിക്കുന്നുവെന്ന് ആരോപണം നേരിടുന്ന സ്ഥാപനങ്ങൾക്കെതിരെ സിവിൽ, ക്രിമിനൽ അന്വേഷണങ്ങൾ ആരംഭിച്ചതായി യുഎസ് തൊഴിൽ സെക്രട്ടറി കീത്ത് സോണ്ടർലിങ് അറിയിച്ചു.

വൈറ്റ് ഹൗസിലെ തട്ടിപ്പ് വിരുദ്ധ ദൗത്യസംഘവും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സഹകരിച്ചാണ് തൊഴിൽ വകുപ്പ് അന്വേഷണം നടത്തുന്നതെന്ന് എക്‌സിലെ പോസ്റ്റിൽ സോണ്ടർലിങ് വ്യക്തമാക്കി. ഐടി ഔട്ട്‌സോഴ്‌സിങ് സ്ഥാപനങ്ങൾ മുതൽ വൻകിട ആഗോള കമ്പനികൾ വരെ അന്വേഷണ പരിധിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എച്ച്-1ബി വിസാ പദ്ധതി ദുരുപയോഗം ചെയ്താൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും സോണ്ടർലിങ് മുന്നറിയിപ്പ് നൽകി. ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് തങ്ങളുടെ പകരക്കാരായി എത്തുന്ന വിദേശ തൊഴിലാളികൾക്ക് പരിശീലനം നൽകാൻ ചില കമ്പനികൾ അമേരിക്കൻ ജീവനക്കാരെ നിർബന്ധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് വിരുദ്ധമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.

വളരെക്കാലമായി ഇത്തരം പ്രവൃത്തികൾക്ക് വഴിയൊരുക്കുന്ന കമ്പനികൾക്കെതിരെ സിവിൽ, ക്രിമിനൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സോണ്ടർലിങ് വ്യക്തമാക്കി. ഔട്ട്‌സോഴ്‌സിങ് ഉൾപ്പെടെയുള്ള തൊഴിൽമാറ്റങ്ങളുടെ ഭാഗമായി അമേരിക്കൻ ജീവനക്കാർക്ക് തങ്ങളുടെ പകരക്കാരായി എത്തുന്ന വിദേശികൾക്ക് പരിശീലനം നൽകേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സമാന ജോലികൾ ചെയ്യാൻ യോഗ്യതയുള്ള അമേരിക്കൻ ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കുന്ന തരത്തിൽ ചില കമ്പനികൾ വിദേശ തൊഴിലാളികളുടെ യോഗ്യതയും കഴിവുകളും തെറ്റായി അവതരിപ്പിച്ച് കുടിയേറ്റ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നുണ്ടെന്നും സോണ്ടർലിങ് പറഞ്ഞു.

അമേരിക്കക്കാരെ നിയമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ എല്ലാ കമ്പനികൾക്കുമെതിരെ നടപടിയെടുക്കും, വൻകിട ഐടി ഔട്ട്‌സോഴ്‌സിങ് സ്ഥാപനങ്ങളെയും പ്രമുഖ കമ്പനികളെയും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. അമേരിക്കൻ തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങളും അവയിൽ മത്സരിക്കാൻ ആവശ്യമായ നൈപുണ്യവും ഉറപ്പാക്കുകയാണ് തൊഴിൽ വകുപ്പിന്റെ ലക്ഷ്യമെന്നും സോണ്ടർലിങ് വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങൾ മാത്രം അടിസ്ഥാനമാക്കി അന്വേഷണവിധേയമായ കമ്പനികൾ തട്ടിപ്പ് നടത്തിയെന്നോ നിയമം ലംഘിച്ചെന്നോ സ്ഥിരീകരിക്കാനാവില്ല. വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കെതിരായ പരിശോധനകൾ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. ഒക്ടോബർ എട്ടിന് മൈക്രോസോഫ്റ്റിന്റെ നിയമനരീതികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പദ്ധതിയിൽനിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രഖ്യാപിച്ചിരുന്നു. അഡോബിക്കും പ്രമുഖ ഐടി ഔട്ട്‌സോഴ്‌സിങ് കമ്പനികൾക്കും എതിരെയും സമാനമായ നടപടികൾ തൊഴിൽ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകളിൽ പലതിനും ആവശ്യമായ തൊഴിൽ സർട്ടിഫിക്കേഷൻ നടപടിക്രമമാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ അഥവാ പെർമ്. ഇതിൽനിന്നുള്ള സസ്‌പെൻഷൻ ബാധിക്കപ്പെട്ട കമ്പനികൾക്ക് ഈ മാർഗത്തിലൂടെ സ്ഥിരതാമസ അനുമതിക്കായി സ്പോൺസർ ചെയ്യാനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തും. എന്നാൽ, എച്ച്-1ബി വിസയുള്ളവരെ നിയമിക്കുന്നതിന് കമ്പനികൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുന്നതല്ല ഈ നടപടി.

‘We’re going after them all’: US Labor secretary alleges H-1B abuse as Trump govt launches company probes

More Stories from this section

family-dental
witywide