‘മരിക്കുന്നതുവരെ ആ നിമിഷം മനസ്സിലുണ്ടാകും’; ഫ്ലൈദുബായ് വിമാനത്തിലെ സഹപ്രവർത്തകന്റെ ധീരതയെ വാഴ്ത്തി പൈലറ്റ് സ്മിത് മച്ഛാർ

സെപ്റ്റംബർ 30ന് വൻ വിമാനദുരന്തത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫ്ലൈദുബായ് വിമാനത്തിന്റെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ, കോക്പിറ്റിനുള്ളിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ നിമിഷങ്ങൾ ഓർത്തെടുക്കുന്നു. ‘ഒരു നിമിഷം ഞാൻ രക്ഷപ്പെടില്ലെന്ന് തിരിച്ചറിഞ്ഞു’ — സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ട്രെയിലറിൽ ദുരന്തം ഒഴിവാക്കിയതിന് ഹീറോയെന്ന് വാഴ്ത്തപ്പെട്ട പൈലറ്റ് മച്ഛാർ പറയുന്ന വാക്കുകളാണിവ. ഫ്ലൈദുബായ് സംഭവത്തിനുശേഷം ആദ്യമായാണ് മച്ഛാർ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് സംസാരിക്കുന്നത്.

തന്നെ ആക്രമിച്ച് നിലത്തുവീഴ്ത്തിയശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സഹപ്രവർത്തകനെയും മച്ഛാർ അഭിനന്ദിച്ചു. സഹ പൈലറ്റിൻ്റെ .കോടാലി ആക്രമണത്തെത്തുടർന്ന് വിമാനം 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് പതിച്ചിരുന്നു. ഇസ്രയേലിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം തകർക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് സഹപൈലറ്റിനെതിരെ ഉയർന്നത്.

‘നിയന്ത്രണം ഏറ്റെടുത്ത് ദുരന്തം ഒഴിവാക്കിയ സഹപ്രവർത്തകൻ പ്രശംസ അർഹിക്കുന്നു. മരിക്കുന്നതുവരെ ആ കാര്യം ഞാൻ മനസ്സിൽ സൂക്ഷിക്കും,’ മച്ഛാർ പറഞ്ഞു. സംഭവം നടന്ന് ആഴ്ചകൾക്കുശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മച്ചാർ, ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമിയുടെ ആക്രമണത്തെത്തുടർന്ന് കോക്പിറ്റിനുള്ളിൽ നേരിട്ട ഭീകരനിമിഷങ്ങളിൽനിന്ന് മുക്തനാകാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.

‘സ്മിത്, എന്തെങ്കിലും ചെയ്യൂ. ഇങ്ങനെ മരിക്കാൻ കഴിയില്ലെന്ന് ഞാൻ സ്വയം പറഞ്ഞു’ — അഭിമുഖത്തിൽ മച്ഛാർ പറയുന്ന വാക്കുകളാണിത്. ‘ഇപ്പോൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ…’ എന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാചകം പൂർത്തിയാക്കിയില്ല. കോക്പിറ്റ് വാതിൽ തുറന്നതോടെ അകത്തേക്കു കയറിയ യാത്രക്കാരിൽ ചിലർ ചേർന്നാണ് ആക്രമണം നടത്തിയ സഹപൈലറ്റിനെ കീഴ്പ്പെടുത്തിയത്.

വിമാനത്തിനുള്ളിലെ പരിഭ്രാന്തിയും നിലവിളികളും ഓർത്തെടുത്ത മച്ഛാർ, സഹപ്രവർത്തകരും യാത്രക്കാരും കോക്പിറ്റിലെത്തുമ്പോൾ മുഖം താഴേക്ക് വെച്ച് താൻ നിലത്ത് കിടക്കുകയായിരുന്നുവെന്നും പറഞ്ഞു. സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനം എഫ്‌സെഡ് 1073ലാണ് സംഭവം. യാത്രക്കാരെ അകത്തേക്കു കടത്തുന്നതിനായി മച്ഛാർ കോക്പിറ്റ് വാതിൽ തുറന്നതോടെ സഹപൈലറ്റിനെ നിയന്ത്രണത്തിലാക്കുകയായിരുന്നു.

മറ്റൊരു സഹപൈലറ്റും ഒരു ദന്തഡോക്ടറും മച്ചാറിന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മറ്റൊരു പൈലറ്റ് സംഘം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 174 യാത്രക്കാരുണ്ടായിരുന്ന വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മച്ചാറിനെ തുടർചികിത്സയ്ക്കായി യുഎഇയിലെ അബുദാബിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നാണ് റിപ്പോർട്ട്.

‘Will keep with me till I die’: Smit Machchhar recalls colleague’s bravery amid flydubai horror

More Stories from this section

family-dental
witywide