മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ഒരു സ്റ്റെപ്പ് അകലെ, ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം ഫൊക്കാന കൺവെൻഷനിൽ. കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ നാട്യശാസ്ത്രത്തിൽ അമേരിക്കയിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ ഫൊക്കാന ഇന്ത്യൻ-അമേരിക്കൻ ഡാൻസേസിന് അവസരം ഒരുക്കുന്നു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസേസിന് കിട്ടുന്ന അസുലഭ സന്ദർഭമാണ് ഫൊക്കാന ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്ഭുതങ്ങളുടെയും ആധികാരിക ശേഖരമാണ് ഗിന്നസ് വേൾഡ് റെക്കോർഡുകൾ. അങ്ങനെ ഒരു റെക്കോർഡ് മോഹിനിയാട്ടത്തിൽ ഈ കൺവെൻഷനിലൂടെ നേടുന്നതിന് ഫൊക്കാന സുവർണ്ണാവസരമൊരുക്കുന്നു. ഗിന്നസ് വേൾഡ് റിക്കാർഡിൽ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്.അസാധ്യവും അപൂര്‍വവും അതുല്യമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് റെക്കോർഡ് ലഭിക്കുക. ഈ ബഹുമതി നേടുവാൻ വേണ്ടിയാണ് ഫൊക്കാന നിങ്ങളെ ക്ഷണിക്കുന്നത്.

ഭാരതീയസംസ്‌കാരത്തെ സംരക്ഷിക്കുന്നതിനും നമ്മുടെ കലകളും സാഹിത്യവും എത്രത്തോളം ഉന്നതമായ നിലവാരം പുലര്‍ത്തുന്നവയാണെന്നും നമ്മുടെ സംസ്‌കാരം മറ്റുള്ളവരുടെതിനെക്കാള്‍ ഒന്നുകൊണ്ടും താഴെയല്ലെന്നും വരും തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ നൃത്തകലയായ മോഹിനിയാട്ടത്തിൽ നാം ഒരു ഗിന്നസ് റെക്കോർഡിനുവേണ്ടി പരിശ്രമിക്കുന്നത്.

ചിലർ ചോദിച്ചേക്കാം, “ഒരു ഗിന്നസ് റെക്കോർഡ് കൊണ്ട് എന്ത് പ്രയോജനം?” എന്ന്. എന്നാൽ, ആയിരങ്ങൾ ഒരേ മനസ്സോടെ ഒന്നിക്കുമ്പോൾ അതൊരു വലിയ സന്ദേശമായി മാറുന്നു. പ്രവാസത്തിന്റെ ഏകാന്തതയിൽ നിന്നും തിരക്കുകളിൽ നിന്നും മാറി, സ്വന്തം സംസ്കാരത്തെ മുറുകെപ്പിടിക്കുന്ന ഓരോ മലയാളിയുടെയും ജീവിതത്തിന്റെ അടയാളപ്പെടുത്തലാണിത്. സ്വന്തം സംസ്കാരം കാത്തുസൂക്ഷിക്കുകയും അത് നമ്മുടെ വരും തലമുറയിലേക്ക് കൈ മാറുകയും ചെയ്യുക എന്നത് നമ്മുടെ കടമയാണ്. വേദികളിൽ എത്താതെ പോയവർക്കും, അംഗീകാരം ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ഒരു വലിയ വേദി കൂടിയാണിത് . കാലം മാറുമ്പോൾ സഹാനുഭൂതിയും പിന്തുണയും ആവശ്യമായ പ്രവാസി സഹോദരങ്ങൾക്ക് ഒരു സമൂഹത്തിന്റെ കരുതലും ശ്രദ്ധയും ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഫൊക്കാന ഈ സംഗമത്തിനു നൽകുന്നുണ്ട്.

ഓഗസ്റ്റ് 8-ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ഈ ഗിന്നസ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും, 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കുന്നതാണ്. കൂടാതെ മികച്ച മുന്ന് ഡാൻസ് സ്കൂളുകൾക്ക് വി.വി.ഐ.പി പുരസ്കാരങ്ങളും നൽകും(based on their Participation level ). പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാൻസേഴ്സിന് ഓഗസ്റ്റ് 8 ന് ഡേ രേജിസ്ട്രറേൻ ഫ്രീ ആണ് (Worth $400.00)അതുപോലെ തന്നെ മോഹിനിയാട്ടം കോസ്റ്യൂമും ഫ്രീ ആയി നൽകുന്നതുമാണ്.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി,കേരളാ ഗവർണർ, ന്യൂ ജേഴ്‌സി ഗവർണ്ണർ, പദ്മാ വിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ , പദ്മ ശ്രീ എം . എ . യൂസഫലി , പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി , പ്രമുഖ സിനിമ താരങ്ങൾ ആയ നവ്യ നായർ , അന്നാ ബെൻ , പ്രൊഫ . ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രമുഖ ഡാൻസ് ടീച്ചർ ആയ ഗുരു ബീനാ മേനോനും ടീമിനും ഒപ്പം അണിചേരാനും ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ ബിന്ധ്യ ശബരി ,ദേവിക നായർ ,ലിസ ജോസഫ് ,ലതിക നായർ ,അശ്വതി അരുൺ ,ബേസിൽ കാളഹർട്സ് , ,ബേബി തടവനാൽ ,ആശ അഗസ്റ്റിൻ ,മാലിനി നായർ ,നീന ഫിലിപ്പ് ,സൗയ്മാ ,ചന്ദ്രിക കുറുപ്പ് ,ലക്ഷ്മി കുറുപ്പ് ,ആജ്ഞന ആൽബനി ,സുഷമ പ്രവീൺ ,നിമ്മി ദാസ് ,സുജിത് തോന്നാറിൽ ,റുബീന സുദർശൻ തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്സും ഇതിന്റെ ഭാഗമായി മുന്നോട്ടു പോകുബോൾ നിങ്ങൾ ഓരോരുത്തരെയും ഇതിന്റെ ഭാഗമാകുവാൻ ക്ഷണിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ അവതരിപ്പിക്കാവുന്ന മോഹിനിയാട്ടം , എത്രയും നന്നാക്കാമോ അത്രയും നന്നാക്കുക എന്ന ശൈലിയിലൂടെയാണ്‌ ഫൊക്കാന മുന്നോട്ടു പോകുന്നത് .ഏറ്റവും മികവോടുകൂടിയ ഈ മോഹിനിയാട്ടം പ്രോഗ്രാം അവതരിപ്പിച്ചു ഗിന്നസ് റെക്കോർഡ് നേടുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷങ്ങളിലേക്ക് നിങ്ങളെയും ക്ഷണിക്കുകയാണ്. ഈ സമൂഹത്തിലെ ഓരോ ജീവിതത്തിനും ഒരു സ്ഥാനം ഉണ്ട് . ഒരു കലാകാരിയുടെ പ്രകടനം മാത്രമല്ല മോഹിനിയാട്ടം, അത് ദൈവത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ കലയാണ് . ലക്ഷ്യം ശരിയെങ്കിൽ, അതിലേക്കുള്ള വഴിയും ധർമ്മമാകും,അങ്ങനെ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിതം വഴിമാറട്ടെ…

World Guinness one step away in Mohiniyattam, Fokana is preparing a rare opportunity to be a part of history

More Stories from this section

family-dental
witywide