
സിംഗപ്പൂർ: രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ ശമ്പളത്തിൽ വൻ വർധനവ് വരുത്താൻ തീരുമാനിച്ചതായി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് പാർലമെന്റിനെ അറിയിച്ചു. പുതിയ പരിഷ്കാരത്തോടെ പ്രധാനമന്ത്രിയുടെ വാർഷിക ബെഞ്ച്മാർക്ക് ശമ്പളം 60 ശതമാനത്തിലധികം വർധിച്ച് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി (ഏകദേശം 27 കോടി രൂപ) ഉയരും. നിലവിലിത് 2.2 മില്യൺ സിംഗപ്പൂർ ഡോളറായിരുന്നു (ഏകദേശം 16.5 കോടി രൂപ).
ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ബെഞ്ച്മാർക്ക് ശമ്പളത്തിലും കാര്യമായ വർധന വരുത്തിയിട്ടുണ്ട്. നിലവിലെ 1.87 മില്യൺ സിംഗപ്പൂർ ഡോളറിൽ (ഏകദേശം 14.02 കോടി രൂപ) നിന്ന് 3.06 മില്യൺ സിംഗപ്പൂർ ഡോളറായാണ് (ഏകദേശം 22.94 കോടി രൂപ) ഉയർത്തിയിരിക്കുന്നത്.
മികച്ച വ്യക്തികളെയും പ്രഗത്ഭരെയും ഭരണരംഗത്തേക്ക് ആകർഷിക്കുന്നതിനും കാര്യക്ഷമമായ ഭരണനിർവഹണം ഉറപ്പാക്കുന്നതിനുമാണ് ഭരണാധികാരികൾക്ക് ഉയർന്ന ശമ്പളം നൽകുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, ശമ്പളവർധനവ് സാധാരണക്കാരായ ജനങ്ങളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള വരുമാന വിടവ് കൂടുതൽ വർധിപ്പിക്കുമെന്ന വിമർശനവും ശക്തമാകുന്നുണ്ട്.
World’s highest-paid Prime Minister gets another pay hike; annual income will rise to Rs 27 crore















