2024ലെ മികച്ച കോളേജുകള്‍ ഏതൊക്കെയായിരിക്കും? റാങ്കിംഗ് പട്ടിക പുറത്തുവിട്ട് യുഎസ് ന്യൂസ്

2024-ലെ മികച്ച കോളേജുകള്‍ ഏതൊക്കെയായിരിക്കും? റാങ്കിംഗ് പട്ടിക പുറത്തുവിട്ട് യുഎസ് ന്യൂസ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോളേജുകളുടെ റാങ്കിംഗ് നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇത്തവണ മാറ്റം വരുത്തിയിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്നുപോന്നിരുന്ന അഞ്ച് മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയും നിരവധി പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ക്രമീകരണങ്ങളില്‍ വരുത്തിയ മാറ്റം കോളേജുകളുടെ സ്ഥാനങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും ഏറ്റവും മുന്‍പന്തിയിലുണ്ടായിരുന്ന കോളേജുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുകതന്നെ ചെയ്തിട്ടുണ്ട്.

അതേസമയം റാങ്കിംഗിനോട് പലവിധത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും യു എസ് ന്യൂസ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം കേളേജുകളും ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ന്നു. 2023 ല്‍ 1,500 സ്ഥാപനങ്ങളില്‍ ഏകദേശം 80% പേരും തങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിയിട്ടുണ്ട്. 2022ല്‍ ഇത് 84% ആയിരുന്നു. പുതുക്കിയ റാങ്കിംഗ് മെത്തേഡിനോടുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണ് ശതമാനത്തില്‍ കുറവ് വന്നതെന്നാണ് കരുതുന്നത്. അതേസമയം ദേശീയ സര്‍വ്വകലാശാലകളില്‍ ഏറ്റവും മികച്ച 100 കോളേജുകളില്‍ 99 കോളേജുകളും ഡാറ്റ നല്‍കിയിട്ടുണ്ട്. നാഷണല്‍ ലിബറല്‍ ആര്‍ട്‌സ് കോളേജുകളില്‍ 97 കോളേജുകളും വിവരങ്ങള്‍ നല്‍കിയിരുന്നു.

സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അതത് വിഭാഗങ്ങളില്‍ ഉയര്‍ന്ന റാങ്കുള്ള കോളേജുകള്‍:

നാഷണല്‍ യൂണിവേഴ്‌സിറ്റികള്‍:

ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
മസാച്ചുസെറ്റ്‌സിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി
കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി
കണക്റ്റിക്കട്ടിലെ യേല്‍ യൂണിവേഴ്‌സിറ്റി

നാഷണല്‍ ലിബറല്‍ ആര്‍ട്‌സ് കോളേജുകള്‍:

മസാച്ചുസെറ്റ്സിലെ വില്യംസ് കോളേജ്
മസാച്യുസെറ്റ്‌സിലെ ആംഹെര്‍സ്റ്റ് കോളേജ്
മേരിലാന്‍ഡിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവല്‍ അക്കാദമി
കാലിഫോര്‍ണിയയിലെ പോമോണ കോളേജ്
പെന്‍സില്‍വാനിയയിലെ സ്വാര്‍ത്ത്മോര്‍ കോളേജ്
മസാച്ചുസെറ്റ്‌സിലെ വെല്ലസ്ലി കോളേജ്

More Stories from this section

family-dental
witywide