നടന്‍ ശ്രേയസ് തല്‍പാഡെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ ആശുപത്രിയില്‍

മുംബൈ: നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ’47 കാരനായ ശ്രേയസ് ‘വെല്‍ക്കം ടു ദി ജംഗിള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു, വൈകുന്നേരം അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്തു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും സുഖം പ്രാപിച്ചുവരുന്നതായും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ബെല്ലി വ്യൂ ആശുപത്രിയിലാണ് ശ്രേയസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide