ഡോ.എം.ആര്‍.കെ.മേനോന്‍ ന്യൂജേഴ്സിയില്‍ അന്തരിച്ചു

ന്യൂജേഴ്സി: തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ.എം.ആര്‍.കെ.മേനോന്‍ ന്യൂജേഴ്സിയില്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഒക്ടോബര്‍ 31 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മരണസമയത്ത് ന്യൂജേഴ്സിയിലെ വസതിയില്‍ കുടുംബാംഗങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ കുഴൂരിലായിരുന്നു ജനനം. ചിത്രാ മേനോനാണ് ഭാര്യ. ഡോ. രാകേഷ് മേനോന്‍, ഡോ. രേഖ മേനോന്‍, ഡോ. ദിവ്യ മേനോന്‍ എന്നിവര്‍ മക്കളാണ്. 

പൊതുദര്‍ശനം, അന്ത്യകര്‍മങ്ങള്‍ & ശവസംസ്‌കാരം: 2023 നവംബര്‍ 1 ബുധനാഴ്ച 1:00 PM മുതല്‍ 2:30 PM വരെ ഫ്രാങ്ക്‌ലിന്‍ മെമ്മോറിയല്‍ പാര്‍ക്ക്, 1800 സ്റ്റേറ്റ് റൂട്ട് 27, നോര്‍ത്ത്, ബ്രണ്‍സ്വിക്ക്, NJ 08902.