ഫെയർഫീൽഡിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 31കാരിയായ ഗർഭിണി; ആറുപേർക്ക് പരിക്ക്

കാലിഫോർണിയയിലെ ഫെയർഫീൽഡിലുള്ള സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 31കാരിയായ കോൺസ്റ്റൻസ് ഹേഗ്സ്. മരിക്കുമ്പോൾ ഇവർ ഗർഭിണിയായിരുന്നുവെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. വെടിവയ്പ്പിൽ പരുക്കേറ്റ ആറുപേരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പൊലീസ് ശനിയാഴ്ച പുറത്തുവിട്ടു. 16നും 43നും ഇടയിൽ പ്രായമുള്ളവരാണ് പരുക്കേറ്റത്. ഇതിൽ 16, 19, 23, 32 വയസ്സുള്ള നാല് പുരുഷന്മാർ ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. 19, 43 വയസ്സുള്ള മറ്റു രണ്ടുപേരെ ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് വിട്ടയച്ചു.

അതേസമയം, വെടിവയ്പ്പുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വെള്ളിയാഴ്ച രാത്രി 8.30നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. സ്റ്റോറിനുള്ളിലുണ്ടായിരുന്ന ഒരാളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർച്ചയായി വെടിയൊച്ചകൾ കേട്ടതോടെ കടയിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടുകയായിരുന്നു. മാളിലേക്കുള്ള ഗേറ്റ് തുറന്ന് ആളുകൾ രക്ഷപ്പെട്ടതായും ദൃക്സാക്ഷിയായ മിയേന ഡേവിസ് പറഞ്ഞു.

സംഭവത്തെത്തുടർന്ന് സോളാനോ ടൗൺ സെന്ററിൽ നടത്താനിരുന്ന ഹാലോവീൻ ആഘോഷം റദ്ദാക്കി. എന്നാൽ ശനിയാഴ്ച മാൾ തുറന്നുപ്രവർത്തിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സ്പിരിറ്റ് ഹാലോവീൻ സ്റ്റോർ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ ഫെയർഫീൽഡ് പൊലീസിനെ സഹായിക്കാൻ എഫ്ബിഐയുടെ പ്രത്യേക തെളിവ് ശേഖരണ സംഘവും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരമുള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

31-year-old pregnant woman identified as killed in Fairfield shooting at Spirit Halloween

More Stories from this section

family-dental
witywide