
ബെയ്ജിങ്: ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു ലീ കെക്വിയാങ്. പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം കഴിഞ്ഞ മാര്‍ച്ചിലാണ് സ്ഥാനമൊഴിഞ്ഞത്.
2012 മുതല്‍ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്ന ലീ കെക്വിയാങ്, സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ലീ കെക്വിയാങ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവാണ്.















