ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന്. വൈകിട്ട് രാജ് ഭവനില്‍ നടക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്‍ സുപ്രീം കോടതിവരെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് വിരുന്നില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചത് ഇതിനോടകം രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

എങ്കിലും നവ കേരള സദസ് ഉള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും എത്താന്‍ ഇടയില്ല. അതേസമയം, പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലധ്യക്ഷന്മാരും ഗവര്‍ണര്‍ നടത്തുന്ന വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം.

More Stories from this section

family-dental
witywide