കിഫ്ബിയിൽ വിജിലൻസ് അന്വേഷണം, എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ പരിഷ്കരിച്ചു; അതുല്യക്കും വിദർഷക്കും ജോലി നൽകാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കിഫ്ബി ഇടപാടുകളിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സുധാ പിള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ, അനധികൃത നിയമനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനുപുറമെ, എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുന്ന ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച് എം.എൽ.എമാരുടെ ആനുകൂല്യം 70,000 രൂപയിൽനിന്ന് 98,000 രൂപയായി ഉയർത്തുമ്പോൾ, മന്ത്രിമാരുടെ ആനുകൂല്യം 1.8 ലക്ഷത്തിൽനിന്ന് 1.33 ലക്ഷമായി കുറയ്ക്കാനാണ് തീരുമാനം. ബിൽ നാളെ നിയമസഭയിൽ പാസാക്കാനാണ് നീക്കം.

പാലക്കാട് നെന്മാറയിൽ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇളയ മകൾ അഖിലയുടെ തുടർപഠനത്തിന് പ്രത്യേക ധനസഹായം നൽകും. 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർഷ കെ. വിനോദിനും സർക്കാർ ജോലി നൽകും. കൂടാതെ, പട്ടികജാതി-പട്ടികവർഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭവന പദ്ധതികൾക്ക് ഭരണാനുമതി നൽകുകയും ധനസഹായ തുക ഉയർത്തുകയും ചെയ്തു. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള തുക നാല് ലക്ഷത്തിൽനിന്ന് ആറ് ലക്ഷമായും, പട്ടികവർഗ വിഭാഗത്തിനുള്ളത് ആറിൽനിന്ന് എട്ട് ലക്ഷവുമായാണ് വർധിപ്പിച്ചത്.

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഭേദഗതി വരുത്താനും യോഗത്തിൽ തീരുമാനമായി. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിർദേശപ്രകാരം 1958-ലെ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസസ് റൂളിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ‘പട്ടാരിയ’ (എൻട്രി നമ്പറും 55), ‘ശാലിയ’ (എൻട്രി നമ്പർ 62) എന്നീ വിഭാഗങ്ങളെ കൂട്ടിച്ചേർക്കും.

പോലീസ് വകുപ്പിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 എന്നതിൽനിന്ന് 7:3 ആയി വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ, പോലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്.ഐ. തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സിക്ക് സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യാനും യോഗം തീരുമാനമെടുത്തു.

State Cabinet Decides on Vigilance Probe into KIFBI Transactions; MLA and Ministerial Allowances Revised

More Stories from this section

family-dental
witywide