ഫോള്‍ ബാക്ക് വേഡ്; നാളെ മുതല്‍ അമേരിക്കയില്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്

ഡാളസ്: നാളെ, നവംബര്‍ അഞ്ചിന് പുലര്‍ച്ചെ രണ്ട് മണിക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകിലേക്കു തിരിച്ചുവയ്ക്കും. വിന്റര്‍ സീസണിന്റെ അവസാനം സമയം ഒരു മണിക്കൂര്‍ മുന്നോട്ടും ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും ക്ലോക്കിലെ സൂചി തിരിച്ചുവെക്കും. സ്പ്രിങ്ങ് ഫോര്‍വേഡ്, ഫോള്‍ ബാക്ക് വേഡ് എന്നാണ് ഈ സമയമാറ്റം അറിയപ്പെടുന്നത്. ഇതിനു മുന്‍പ് മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്ന സമയം ഒരു മണിക്കൂര്‍ മുന്നോട്ടു തിരിച്ചു വച്ചിരുന്നത്.

അമേരിക്കയില്‍ ആദ്യമായി ഇത്തരം സമയമാറ്റ ക്രമീകരണം നിലവില്‍ വന്നതു ഒന്നാം ലോക മഹായുദ്ധം നടന്നിരുന്ന കാലഘട്ടത്തിലാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷമിട്ടാണ് അമേരിക്കയില്‍ സമയമാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്. അതേസമയം അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സമയമാറ്റം ബാധകമല്ല.

More Stories from this section

family-dental
witywide