മാർച്ച് 9 ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുൻപോട്ട് മാറും; യുഎസിൽ സമയക്രമത്തിൽ മാറ്റം

വാഷിം​ഗ്ടൺ: യുഎസിൽ ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുൻപോട്ട് തിരിച്ചുവയ്ക്കുന്നു. മാർച്ച് 9 ഞായർ പുലർച്ചെ 2 മണിക്കാണ് ക്ലോക്കിൽ മാറ്റം വരുത്തുക. നവംബർ മൂന്നിന് സമയം ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവച്ചിരുന്നു. വിന്റർ സീസണിന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും, ഫോൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും തിരിച്ചുവയ്ക്കുന്ന സമയമാറ്റം അമേരിക്കയിൽ നിലവിലുണ്ട്. ഒന്നാം ലോക മഹായുദ്ധം നടന്നിരുന്ന കാലഘട്ടത്തിലാണ് ഇത് ആദ്യമായി നടപ്പാക്കിയത്.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്, വിന്റർ സീസണുകളിൽ പകലിന്റെ ദൈർഘ്യം വർധിപ്പിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയിൽ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് അമേരിക്കയിൽ സമയമാറ്റം അംഗീകരിച്ച് നടപ്പാക്കി തുടങ്ങിയത്. സ്പ്രിങ് ഫോർവേഡ്, ഫോൾ ബാക്ക്​വേഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോന, ഹവായ്, പുർടോറിക്കൊ, വെർജിൻ ഐലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ സമയമാറ്റം ബാധകമല്ല.

Also Read

More Stories from this section

family-dental
witywide