രക്ഷകരായെത്തിയവരുടെ കൈകൊണ്ട് അവള്‍ മരിച്ചു വീണത് മകളുടെ മുന്നില്‍ ; ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസിനെ വിളിച്ച യുവതിക്ക് സംഭവിച്ചത്…

ലോസ് ഏഞ്ചല്‍സ് : ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ലോസ് ഏഞ്ചല്‍സിലെ ഒരു യുവതി ഡിസംബര്‍ 4-ന് യുഎസിലെ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറായ 911ലേക്ക് ഡയല്‍ ചെയ്തു. പൊലീസുകാര്‍ ഫോണ്‍ കോളിനോട് പ്രതികരിച്ച് അവരുടെ വീട്ടിലെത്തി, എന്നാല്‍ അവിടെ നടന്ന ഒരു ഏറ്റുമുട്ടലില്‍ പോലീസിന്റെ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;

ഡിസംബര്‍ 4 ന് വൈകുന്നേരം, 27 കാരിയായ നിയാനി ഫിന്‍ലെയ്സണ്‍ ഗാര്‍ഹിക പീഡന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ 911 എന്ന നമ്പറിലേക്ക് വിളിച്ചു. തന്റെ കാമുകന്‍ തന്നെ വെറുതെ വിടില്ലെന്നും തുടര്‍ന്ന് നിലവിളികളും ബഹളങ്ങളും കേട്ട ഉദ്യോഗസ്ഥര്‍ യുവതിയുടെ വീട്ടിലേക്ക് പാഞ്ഞു.

ലങ്കാസ്റ്ററിലെ ഈസ്റ്റ് അവന്യൂവിലുള്ള അപ്പാര്‍ട്ട്മെന്റില്‍ എത്തിയ പൊലീസുകാര്‍ക്ക് വീടിനുള്ളില്‍ നിന്നും വലിയ നിലവിളിയും ബഹളവും ആളുകള്‍ തര്‍ക്കിക്കുന്നതും ഒക്കെ കേള്‍ക്കാമായിരുന്നു. പോലീസുകാര്‍ വാതില്‍ ബലമായി തുറന്നപ്പോള്‍ ഒരു വലിയ അടുക്കള കത്തി പിടിച്ച് അക്രമാസക്തയായ സ്ത്രീയെയാണ് കണ്ടത്. ഒമ്പത് വയസ്സുള്ള മകളെ ഉപദ്രവിച്ചതിന് കാമുകനെ കുത്തുമെന്നാണ് യുവതി അപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത്. തുടര്‍ന്ന് കാമുകന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പാഞ്ഞുകയറിയ യുവതി അവയാളെ പിടികൂടി കുത്തുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടല്‍ മാരകമായ വെടിവയ്പ്പില്‍ കലാശിക്കുകയും യുവതിക്ക് മകളുടെ മുന്നില്‍ വെച്ച് ഒന്നിലധികം വെടിയേല്‍ക്കുകയും ചെയ്തു.

പെട്ടന്നുതന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.