ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി; ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ പകരമിറങ്ങിയേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരികരിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ശുഭ്മാന് കടുത്ത പനി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ചികിത്സ തേടിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തുദിവസത്തെയെങ്കിലും വിശ്രമം താരത്തിന് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

പനിയെത്തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഗില്‍ കളിച്ചേക്കില്ലെന്നാണ് വിവരം. ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഗില്ലിന്റെ അഭാവം ഞായറാഴ്ച മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാകും.