അമേരിക്കയിൽ യൂണിവേഴ്സിറ്റി ക്യാംപസിൽ 3 പലസ്തീൻ വംശ വിദ്യാർഥികൾക്ക് വെടിയേറ്റു

അമേരിക്കയിലെ വേമോണ്ട് യൂണിവേഴ്സിറ്റി ക്യാംപസിനു സമീപം 3 പലസ്തീനിയൻ വിദ്യാർഥികൾക്ക് വെടിയേറ്റു. ശനിയാഴ്ച വൈകിട്ട് ബലർലിങ്ടണിലുള്ള വേമോണ്ട് ക്യാംപസിനു വെളിയിലാണ് സംഭവം. തഷീൻ അഹമ്മദ്, കിന്നാൻ അബ്ദെൽ ഹാമിദ്, ഹിഷാം അവർറ്റനി എന്നിവർക്കാണ് വെടിയേറ്റത്. മൂവരും യുഎസിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളാണ്. ബ്രൗൺ യൂണിവേഴ്സിറ്റി, ഹാവെർഫോർഡ് കോളജ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്കൂളിൽ ഇവർ സഹപാഠികളായിരുന്നു. രണ്ടു പേർ യുഎസ് പൌരന്മാരാണ്. ഒരാൾ നിയമപരമായ താമസക്കാരനാണ്

രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നാൽ വെടിവയ്പ്പിനുള്ള കാരണം എന്താണ് എന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ഒരു ഇസ്ലാം – വിരുദ്ധ , അറബ് – വിരുദ്ധ വംശീയ വിദ്വേഷമാണ് നടന്നത് എന്ന് ADC National മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നു വിദ്യാർഥികളും പലസ്തീൻ്റെ പ്രതീകമായ കെഫിയ എന്ന സ്കാർഫ് ധരിച്ചിരുന്നു. അറബിയിലായിരുന്നു അവർ സംസാരിച്ചുകൊണ്ടിരുന്നത്. തുടർച്ചയായി അമേരിക്കയിൽ പലസ്തീനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത് എന്ന് ADC റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയിലെ രണ്ട് രാഷ്ട്രീയ പാർട്ടികളായ റിപ്പബ്ളിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ഇസ്രയേൽ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Three Palestinian men shot in Vermont University campus