കാര്യങ്ങൾ കൂടുതൽ വഷളാകുന്നു, ഹോർമുസ് കടലിടുക്കിൽ ഇനി ആക്രമണമുണ്ടായാൽ ഉത്തരവാദിത്തം ഇറാന്; കടുത്ത സൈനിക തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ഭാഗത്തുനിന്ന് ഇനി ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ഇറാന് നേരിട്ട് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായാൽ ഇറാന് കടുത്ത സൈനിക ശിക്ഷ നേരിടേണ്ടി വരുമെന്ന് ട്രംപ് കർശന മുന്നറിയിപ്പ് നൽകി.

ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതികൾ ആക്രമണം നടത്തുകയും, സൗദി കപ്പലുകൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.

“ഇവർ ഇത് ആവർത്തിക്കുകയാണെങ്കിൽ, ഹൂതികൾ ഇറാന്റെ നിഴൽ സംഘമായതുകൊണ്ട് തന്നെ അമേരിക്ക ഇറാനെ ഇതിന് ഉത്തരവാദികളാക്കും. ഇറാനും അതുപോലെ തന്നെ ഹൂതികൾക്കും കടുത്ത സൈനിക ശിക്ഷ നേരിടേണ്ടി വരും,” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. ഇതുവരെ വളരെ വിവേകത്തോടെയും പ്രൊഫഷണലായും പ്രവർത്തിച്ചിരുന്ന ഹൂതികളുടെ ഇപ്പോഴത്തെ നടപടിയിൽ തനിക്ക് വലിയ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യൻ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 98 ഡോളറിന് മുകളിലേക്ക് ഉയർന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide