
അർക്കൻസാ: പലസ്തീൻ അനുകൂല അഭിപ്രായ പ്രകടനം നടത്തിയ എല്ലാ വിദേശികളേയും ഉടൻ അമേരിക്കയിൽ നിന്ന് നാടുകടത്തണമെന്ന് അർക്കൻസാ സെനറ്റർ ടോം കോട്ടൺ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ ടോം കോട്ടൺ.
ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്ന് അമേരിക്കയിൽ വിവിധ ഇടങ്ങളിൽ ഇസ്രയേൽ – പലസ്തീൻ അനുകൂല പ്രകടനങ്ങളും റാലികളും നടക്കുന്നുണ്ട്. അമേരിക്കയിൽ പഠിക്കാനായ് മറ്റു രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾക്കെതിരെയാണ് കൂടുതൽ വിമർശനം. ‘പലസ്തീൻ അനുകൂലികളായ എല്ലാ വിദേശിയേയും അമേരിക്കയിൽ നിന്ന് നാടു കടത്താൻ ബൈഡൻ ഭരണകൂടം തയാറാകണം. തുടക്കം ഹാവർഡ് സർവകലാശാലയിൽ നിന്നു തന്നെയാവട്ടെ’ എന്ന് യുഎൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലഹാൻഡ്രോ മയോർക്കയ്ക്ക് അയച്ച കത്തിൽ കോട്ടൺ വ്യക്തമാക്കി.
സൈനികനായിരുന്ന കോട്ടൺ അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് സേനയുടെ കൂടെ ജോലി ചെയ്തിരുന്നു. യുഎസ് ഇമിഗ്രേഷൻ നിയമ പ്രകാരം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഹമാസ് ആക്രമണത്തിൽ 1400 ഇസ്രയേലികൾ കൊല്ലപ്പെട്ടെങ്കിലും പാലസ്തീൻ അനുകൂല പ്രമേയം പാസാക്കിയ ഹാവർഡ് സർവകലാശാല വിദ്യാർഥി പ്രമേയം വിവാദമായിരുന്നു. അമേരിക്കയിലെ പല ഐവി ലീഗ് കോളജ് വിദ്യാർഥികളും പലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലുള്ള എതിർപ്പാണ് കോട്ടണെ ഇങ്ങനെയൊരു കത്ത് എഴുതാൻ പ്രേരിപ്പിച്ചത്.
Tom Cotton calls for deportation of foreign nationals who support hamaz















